Sports
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), ആൻഗ്രിഷ് രഘുവൻഷി (വിക്കറ്റ് കീപ്പർ), കാമറൂൺ ഗ്രീൻ, റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, റിങ്കു സിംഗ്, സുനിൽ നരെയ്ൻ, അനുകൂൽ റോയ്, കാർത്തിക് ത്യാഗി, വൈഭവ് അറോറ, വരുൺ ചക്രവർത്തി.
ടീം ഡൽഹി ക്യാപിറ്റൽസ്: പാത്തും നിസംഗ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് റാണ, സമീർ റിസ്വി, ട്രിസ്റ്റ്യൺ സ്റ്റബ്സ്, അക്സർ പട്ടേൽ (ക്യാപ്റ്റൻ), അശുതോഷ് ശർമ, വിപ്രാജ് നിഗം, മിച്ചൽ സ്റ്റാർക്ക്, ലുംഗി എൻഗിഡി, മുകേഷ് കുമാർ.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യത സജീവമാക്കാൻ ലക്ഷ്യമിട്ട് ഡൽഹി ക്യാപിറ്റൽസും കോൽക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് ഇറങ്ങും. വൈകുന്നേരം 7.30ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയിൽ പിന്നിലുള്ള ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.
പോയിന്റ് പട്ടികയിൽ ഡൽഹി ഏഴാം സ്ഥാനത്തും കോൽക്കത്ത എട്ടാമതുമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തുടർച്ചയായി വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കോൽക്കത്ത ഇന്ന് മൈതാനത്തിറങ്ങുന്നത്. സ്വന്തം തട്ടകത്തിൽ വിജയവഴിയിൽ തിരിച്ചെത്താനാകും ഡൽഹിയുടെ ശ്രമം.
ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ഡൽഹിയുടെ പ്രധാന പ്രശ്നം. ബാറ്റർമാർ മികവു കാണിച്ചാൽ മാത്രമേ ടീമിന് മുന്നേറാനാവൂ. ബൗളിങ്ങിനെ തുണയ്ക്കുന്ന ഡൽഹി സ്റ്റേഡിയത്തിൽ അക്സറും കുൽദീപും സ്റ്റാർക്കുമടങ്ങുന്നവർ തിളങ്ങിയാൽ ഡൽഹിയെ പിടിച്ചുകെട്ടാനാവില്ല.
ബൗളിംഗ് കരുത്തിലാണ് കോൽക്കത്തയുടെ മുന്നേറ്റം. വൻ തോൽവികളുടെ ആദ്യ പകുതിക്ക് ശേഷം രാജസ്ഥാനെ വീഴ്ത്തിയ കോൽക്കത്ത പിന്നാലെ ലക്നോവിനേയും ഹൈദരാബാദിനേയും വീഴ്ത്തിയിരുന്നു.
Sports
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാനെതിരായ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് കോൽക്കത്ത വിജയിച്ചത്.
ഹൈദരാബാദ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 10 പന്ത് ബാക്കിനിൽക്കെ കോൽക്കത്ത മറികടന്നു. ആൻഗ്രിഷ് രഘുവൻഷിയുടെ അർധ സെഞ്ചുറിയുടെയും ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെയും ഫിൻ അല്ലന്റെയും മികച്ച ഇന്നിംഗ്സുകളുടെയും ബലത്തിലാണ് കോൽക്കത്ത വിജയലക്ഷ്യം മറികടന്നത്.
ആൻഗ്രിഷ് 59 റൺസും രഹാനെ 43 റൺസും അലൻ 29 റൺസുമാണെടുത്തത്. 22 റൺസെടുത്ത റിംഗു സിംഗിന്റെ ഇന്നിംഗ്സും നിർണായകമായി. ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ശിവാംഗ് കുമാറും സാക്കിബ് ഹസനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 19 ഓവറിൽ 165 റൺസിൽ ഓൾഓട്ടാവുകയായിരുന്നു. ട്രാവിസ് ഹെഡിന്റെ അർധ സെഞ്ചുറിയുടെയും ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ഹൈദരാബാദ് മികച്ച സ്കോർ പടുത്തുയർത്തിയത്. ഹെഡ് 61 റൺസാണെടുത്തത്. 28 പന്തിൽ ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്സ്.
ഇഷാൻ കിഷൻ 42 റൺസാണ് സ്കോർ ചെയ്തത്. അഭിഷേക് ശർമ 15 റൺസെടുത്തു. കോൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് എടുത്തു. സുനിൽ നരെയ്നും കാർത്തിക് ത്യാഗിയും രണ്ട് വിക്കറ്റ് വീതവും വൈഭവ് അറോറയും കാമറൂൺ ഗ്രീനും അനുകുൽ റോയ്യും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ കോൽക്കത്തയ്ക്ക് ഏഴ് പോയിന്റായി. ലീഗ് ടേബിളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് കോൽക്കത്ത.
Sports
ഹൈദരാബാദ്: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 19 ഓവറിൽ 165 റൺസിൽ ഓൾഓട്ടാവുകയായിരുന്നു.
ട്രാവിസ് ഹെഡിന്റെ അർധ സെഞ്ചുറിയുടെയും ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ഹൈദരാബാദ് മികച്ച സ്കോർ പടുത്തുയർത്തിയത്. ഹെഡ് 61 റൺസാണെടുത്തത്. 28 പന്തിൽ ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്സ്.
ഇഷാൻ കിഷൻ 42 റൺസാണ് സ്കോർ ചെയ്തത്. അഭിഷേക് ശർമ 15 റൺസെടുത്തു. കോൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് എടുത്തു. സുനിൽ നരെയ്നും കാർത്തിക് ത്യാഗിയും രണ്ട് വിക്കറ്റ് വീതവും വൈഭവ് അറോറയും കാമറൂൺ ഗ്രീനും അനുകുൽ റോയ്യും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2026 സീസണിലേക്കുള്ള അകലം കുറയുമ്പോള്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നെഞ്ചിടിപ്പ് ഉയരുന്നു.
പേസര്‍മാര്‍ക്കു പരിക്കേല്‍ക്കുന്നതാണ് കെകെആറിന്റെ പ്രശ്നം. ഹര്‍ഷിത് റാണ പരിക്കിനെത്തുടര്‍ന്ന് സീസണ് മുഴുവന്‍ പുറത്തിരിക്കേണ്ട അവസ്ഥയിലാണ്.
ശ്രീലങ്ക പേസറായ മതീഷ പതിരണ കെകെആറിന്റെ ആദ്യമത്സരങ്ങളില്‍ ഉണ്ടാകില്ല. ഇതിനു പിന്നാലെ ആകാശ് ദീപിനു പരിക്കേറ്റതായാണ് വിവരം. 12 ആഴ്ചയെങ്കിലും ആകാശിനു പുറത്തിരിക്കേണ്ടിവരും.
Sports
കോൽക്കത്ത: ഐപിഎൽ 2026 സീസണിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്മാൻ പുറത്ത്. ബിസിസിഐ നിർദേശ പ്രകാരം കോൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ ടീം സ്ക്വാഡിൽനിന്ന് പുറത്താക്കിയതായി ഇന്നലെ അറിയിച്ചു. 2026 ഐപിഎൽ സീസണിൽ ബംഗ്ലാദേശിൽനിന്നുള്ള ഏക താരമായിരുന്നു മുസ്താഫിസുർ റഹ്മാൻ.
അതേസമയം, കോൽക്കത്തയ്ക്ക് മറ്റൊരു താരത്തെ സ്വന്തമാക്കാനുള്ള അനുവാദം ബിസിസിഐ നൽകി. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധത്തിലെ വിള്ളലിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിൽ ഹിന്ദു മതവിശ്വാസികൾക്കു നേരെ നടക്കുന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണിതെന്നും റിപ്പോർട്ടുണ്ട്.
ദുബായിൽ നടന്ന താരലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ച് 9.20 കോടി രൂപയ്ക്കാണ് 30കാരനായ ഇടംകയ്യൻ പേസറെ കോൽക്കത്ത സ്വന്തമാക്കിയത്. പുതിയൊരു ആക്രമണോത്സുക ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ഒരുക്കാനുള്ള കോൽക്കത്തയുടെ ശ്രമങ്ങൾക്ക് തിരിച്ചടികൂടിയാണ് നടപടി.
ആകാശ് ദീപ്, ശ്രീലങ്കയുടെ മതീഷ പതിരണ, ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂണ്‍ ഗ്രീൻ തുടങ്ങിയവരാണ് ബൗളിംഗ് ഡിപ്പാർട്ട്മെന്റിലുള്ള പ്രധാന താരങ്ങൾ. കാമറൂണ്‍ ഗ്രീനെയും മതീഷ് പതിരണയെയും വന്പൻ തുക നൽകിയാണ് കോൽക്കത്ത തന്ത്രം നടപ്പാക്കാൻ ടീമിലെത്തിച്ചത്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപ്പിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകൾക്കുവേണ്ടിയാണ് മുസ്താഫിസുർ മുൻ സീസണുകളിൽ കളിച്ചത്. 2016 ഐപിഎൽ സീസണിൽ അരങ്ങേറിയ താരം ഇതുവരെ 60 മത്സരങ്ങളിൽ നിന്ന് 65 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
Sports
ന്യൂഡല്‍ഹി: ഐപിഎൽ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് നടക്കും. 350 താരങ്ങൾ ഉൾപ്പെട്ട അന്തിമ ലേലത്തിൽ 10 ടീമുകൾക്ക് കൂടി പരമാവധി 77 താരങ്ങളെയാണ് ആവശ്യം. ഇതിൽ 31 വിദേശ താരങ്ങളും ഉൾപ്പെടും. മിനി ലേലത്തിൽ നിരവധി സൂപ്പർ താരങ്ങൾ എത്തുന്നതിനാൽ പോരാട്ടം കടുക്കും. 237.55 കോടിയാണ് മിനി ലേലത്തിൽ ആകെ ഉപയോഗിക്കപ്പെടുക. 10 ടീമുകളും അവസാന സീസണിലെ പിഴവുകൾ നികത്തിയുള്ള തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്.
ലേലത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കാൻ സാധിക്കുന്നത് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനും (64.30 കോടി) ഏറ്റവും കുറവ് മുംബൈ ഇന്ത്യൻസിനുമാണ് (2.75 കോടി). ഓരോ ടീമുകളും ലേലത്തിൽ ലക്ഷ്യമിടുന്ന താരങ്ങളും ചെലവഴിക്കാവുന്ന തുകയും ഇപ്രകാരം...
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഏറ്റവും കൂടുതൽ തുക ചെലവഴിക്കാൻ കൈവശമുള്ളത് കോൽക്കത്തയ്ക്കാണ്. 13 താരങ്ങളെ ടീമിലെത്തിക്കാൻ കോൽക്കത്തയ്ക്ക് 64.30 കോടി രൂപ ചെലവഴിക്കാം. ആറ് വിദേശ താരങ്ങളെയും പരിഗണിക്കാം.
ചെന്നൈ സൂപ്പർ കിംഗ്സ്
അഞ്ച് തവണ ചാന്പ്യന്മാരായ ചെന്നൈയ്ക്ക് 43.40 കോടിയാണ് ബാക്കിയുള്ളത്. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ പരമാവധി ഒന്‍പത് താരങ്ങളെ ടീമിലെത്തിക്കാം. മികച്ചൊരു ഓൾറൗണ്ടറെയും പേസറെയും സ്പിന്നറെയും സിഎസ്കെ ലക്ഷ്യമിടുന്നുണ്ട്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്
25.50 കോടി. രണ്ട് വിദേശ താരങ്ങളെ ഉൾപ്പെടെ 10 താരങ്ങളെ ഹൈദരാബാദിന് സ്വന്തമാക്കാം. മധ്യനിരയിലേക്ക് മികച്ച ബാറ്ററെയും പേസ് ബൗളറെയും ഹൈദരാബാദിന് വേണം.
ലക്നോ സൂപ്പർ ജയന്റ്സ്
22.95 കോടി. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ ആറ് താരങ്ങളെയാണ് പരമാവധി ലക്നോവിന് ടീമിലെത്തിക്കാനാകുക. മികച്ച വിദേശ പേസറെ ലക്നോ ലക്ഷ്യമിടും.
ഡൽഹി ക്യാപിറ്റൽസ്
21.8 കോടി രൂപ. എട്ട് താരങ്ങളെ ടീമിലേക്കെത്തിക്കാം. ഇതിൽ അഞ്ച് വിദേശ താരങ്ങളുമുണ്ട്. മികച്ച ബാറ്റർമാർ ഡൽഹിക്ക് ആവശ്യമുണ്ട്.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
നിലവിലെ ചാന്പ്യന്മാരായ ബംഗളൂരുവിന് 16.4 കോടിയാണ് താരങ്ങൾക്കായി ചെലവഴിക്കാനുള്ളത്. മധ്യനിരയ്ക്ക് കരുത്തു കൂട്ടാൻ ഓൾറൗണ്ടറെ എത്തിക്കുന്നതിൽ ടീം കൂടുതൽ പ്രാധാന്യം നൽകുന്നു.
രാജസ്ഥാൻ റോയൽസ്
16.05 കോടി. ഒരു വിദേശ താരം ഉൾപ്പെടെ ഒന്‍പത് താരങ്ങളെ പരമാവധി ടീമിലേക്കെത്തിക്കാൻ രാജസ്ഥാന് സാധിക്കും. സാം കറനും രവീന്ദ്ര ജഡേജയും ടീമിലേക്കെത്തിയത് രാജസ്ഥാന് കരുത്ത് നൽകും. മികച്ച സ്പിന്നർമാരെ ടീമിലെത്തിക്കുകയാണ് രാജസ്ഥാന്റെ പ്രധാന ലക്ഷ്യം.
ഗുജറാത്ത് ടൈറ്റൻസ്
12.9 കോടിയാണുള്ളത്. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ അഞ്ച് താരങ്ങളെ ഗുജറാത്തിന് ടീമിലെത്തിക്കാം.
പഞ്ചാബ് കിംഗ്സ്
11.5 കോടിയുണ്ട്. രണ്ട് വിദേശ താരങ്ങളെ ഉൾപ്പെടെ നാല് പേരെ ടീമിലെത്തിക്കാം. ഡേവിഡ് മില്ലറെ പഞ്ചാബ് നോട്ടമിടുന്നുണ്ടെന്നാണ് സൂചന.
മുംബൈ ഇന്ത്യൻസ്
അഞ്ച് തവണ ചാന്പ്യന്മാരാ യ മുംബൈ ഇന്ത്യൻസിന് 2.75 കോടി ചെലവഴിക്കാം. ഒരു വിദേശ താരത്തെ ഉൾപ്പെടെ അഞ്ച് താരങ്ങളെ വരെ പരമാവധി മുംബൈക്ക് ടീമിലേക്ക് എത്തിക്കാം.